“സഹൽ ഇനിയും ഒരുപാട് മെച്ചപ്പെടും, സഹലിന്റെ പ്രകടനങ്ങൾ കോച്ച് എന്ന നിലയിൽ ഏറെ സന്തോഷം നൽകുന്നു” – ഇവാൻ

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം സഹലിന്റെ പ്രകടനത്തിൽ തനിക്ക് വലിയ സന്തോഷം ഉണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഈ സീസണിൽ ഒരു ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ ഒരുപാട് മുന്നേറിയ കളിക്കാരിൽ ഒരാളാണ് സഹൽ എന്ന് ഇവാൻ പറഞ്ഞു.
Img 20220302 201757
കരിയറിന്റെ ഒരു ഘട്ടത്തിൽ നമ്മുടെ മികവ് നമ്മൾ അൺലോക്ക് ചെയ്യും. അത്തരത്തിൽ ഒരു സീസൺ ആണ് സഹലിന് എന്ന് ഇവാൻ പറഞ്ഞു. ഈ സീസണിൽ ഇതിനകം അഞ്ച് ഗോളുകൾ സഹൽ നേടിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അവനു കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും. നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുകയാണെങ്കിൽ, അവൻ കൂടുതൽ മെച്ചപ്പെടുമെന്ന് ഞാൻ കരുതുന്നു. ഇവാൻ പറഞ്ഞു.

“അദ്ദേഹം മാത്രമല്ല, ഞങ്ങൾക്ക് ഒരു യുവ സ്ക്വാഡുണ്ട്, ഹീറോ ഐഎസ്എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ടീമുകളിലൊന്ന്. ടീമിൽ പലരും ഹീറോ ഐഎസ്എൽ കളിച്ചിട്ടില്ല. ഈ വർഷം ആദ്യമായാണ് അവർ അത് അനുഭവിക്കുന്നത്. അവരെയെല്ലാം ഓർത്ത് ഞാൻ വളരെ സന്തോഷവാനാണ്. അവർ വളരെയധികം മെച്ചപ്പെടുന്നു.” ഇവാൻ പറഞ്ഞു.

Comments are closed.