ലെൻ ദുംഗൽ ഗോവ വിട്ട് ജംഷദ്പൂരിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് സി ഗോവ താരമായ ലെൻ ദുംഗൽ ജംഷദ്പൂരിലേക്ക് ചേക്കേറി. താരം ലോൺ അടിസ്ഥാനത്തിലാണ് ജംഷദ്പൂരിലേക്ക് പോകുന്നത്. ഈ സീസണിൽ ഏഴു മത്സരങ്ങളിൽ ലെൻ ദുംഗൽ ഗോവയ്ക്കായി കളിച്ചിരുന്നു. എന്നാൽ ആകെ‌ 2 മത്സരങ്ങളിൽ മാത്രമെ ആദ്യ ഇലവനിൽ എത്താൻ ആയുള്ളൂ. അവരങ്ങൾ കുറഞ്ഞതാണ് താരം ക്ലബ് വിടാൻ കാരണം.

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമാണ് ലെൻ ദുംഗൽ. കേരള ബ്ലാസ്റ്റേഴ്സിൽ അത്ര നല്ല പ്രകടനമായിരുന്നില്ല ദുംഗൽ നടത്തിയിരുന്നത്. ബ്ലാസ്റ്റേഴ്സ് അല്ലാതെ ഐ എസ് എല്ലിൽ ഇതിനു മുമ്പ്, നോർത്ത് ഈസ്റ്റിനും, ഡെൽഹി ഡൈനാമോസിനും വേണ്ടി ലെൻ കളിച്ചിട്ടുണ്ട്. ബെംഗളൂരു എഫ് സിക്കായി ഐ ലീഗിലും ലെൻ ബൂട്ടുകെട്ടിയിട്ടുണ്ട്. പൈലാൻ ആരോസിലൂടെ വളർന്നു വന്ന താരമാണ് ലെൻ.