Local Sports News in Malayalam

ഗോകുലം കേരളയുടെ ഉവൈസ് ജംഷദ്പൂരിൽ

ഗോകുലം കേരളയുടെ ഉവൈസ് ഗോകുലം കേരള വിട്ടു. ഐ എസ് എൽ ക്ലബായ ജംഷദ്പൂർ ആണ് മുഹമ്മദ് ഉവൈസിനെ സ്വന്തമാക്കിയത്. 23കാരനായ താരം കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ഗോകുലം കേരളയിൽ എത്തിയത്. ജംഷദ്പൂരിൽ താരം മൂന്ന് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. 35 ലക്ഷം ട്രാൻസ്ഫർ തുകയായി ഗോകുലത്തിന് ലഭിക്കും.

ഗോകുലം ഡിഫൻസിൽ 18 മത്സരങ്ങൾ കളിച്ച താരം ഐ ലീഗിൽ ഗോകുലത്തിന്റെ കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ചു. ഉവൈസ് ഒരു ഗോളും ഐ ലീഗിൽ നേടിയിരുന്നു. എഫ് സി കേരള, എഫ് സി തൃശൂർ, ഒസോൺ, ബെംഗളൂരു യുണൈറ്റഡ്, കെ എസ് ഇ ബി എന്നിവിടങ്ങളിൽ എല്ലാം ഉവൈസ് കളിച്ചിട്ടുണ്ട്.

You might also like