ഫൈസൽ അലി ഇനി ബെംഗളൂരു എഫ് സിയുടെ താരം

Newsroom

21കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഫൈസൽ അലിയെ ബെംഗളൂരു എഫ് സി സ്വന്തമാക്കി. മൊഹമ്മദൻസിനായി ഐലീഗിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്ന താരം ബെംഗളൂരുവിൽ മൂന്ന് വർഷത്തെ കരാറിൽ ആണ് എത്തുന്നത്.

അവസാന രണ്ട് ഐ-ലീഗിലും മുഹമ്മദൻ എസ്‌സിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഐ-ലീഗിൽ 25 മത്സരങ്ങൾ കളിച്ച താരം 3 ഗോളുകളും 2 അസിസ്റ്റും നേടിയിട്ടുണ്ട്. മൊഹമ്മദൻസിൽ എത്തും മുമ്പ് അദ്ദേഹം സതേൺ സമിറ്റിക്ക് വേണ്ടി ആയിരുന്നു കളിച്ചിരുന്നത്. ഐ ലീഗിലും ഡ്യൂറണ്ട് കപ്പിലും റണ്ണേഴ്സ് അപ്പായ മൊഹമ്മദൻസ് ടീമിന്റെ ഭാഗമായിരുന്നു ഫൈസൽ അലി.