പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യ 98ആം സ്ഥാനത്തേക്ക് എത്തും!!

Newsroom

Picsart 23 07 05 11 09 01 129
Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യ മുന്നോട്ട് വരും എന്ന് സൂചന. 101ആം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ കഴിഞ്ഞ റാങ്കിംഗിൽ 100ആം സ്ഥാനത്തേക്ക് എത്തിയിരുന്നു‌. ജൂലൈ 20ന് വരാൻ പോകുന്ന ഫിഫയുടെ പുതിയ റാങ്ക് ലിസ്റ്റിക് ഇന്ത്യ രണ്ട് സ്ഥാനങ്ങൾ കൂടെ മെച്ചപ്പെടുത്തും. 98ആം സ്ഥാനത്തേക്ക് ഇന്ത്യ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Picsart 23 07 05 11 09 22 190

ഇന്റർ കോണ്ടിനെന്റൽ കപ്പിലും സാഫിലും നടത്തിയ മികച്ച പ്രകടനം ആണ് ഇന്ത്യക്ക് കരുത്താകുന്നത്. ഇന്ത്യ 1213 പോയിന്റിൽ എത്തും. കഴിഞ്ഞ റാങ്കിംഗിൽ ഇന്ത്യക്ക് 1204 പോയിന്റായിരുന്നു ഉണ്ടായിരുന്നത്.

ഇന്ത്യ ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കിരീടം നേടിയിരുന്നു. അതിനു പിറകെ സാഫ് കപ്പിലും കിരീടം നേടിയിരുന്നു. ഇന്ത്യക്ക് മുന്നിൽ ഉണ്ടായിരുന്ന ലെബനൻ പിതിയ റാങ്കിംഗിൽ 101ആം സ്ഥാനത്തേക്ക് താഴുകയും ചെയ്യും. അവസാന കുറച്ച് കാലമായി ഇന്ത്യൻ ഫുട്ബോൾ ടീം മികച്ച പ്രകടനങ്ങൾ ആണ് കാഴ്ചവെക്കുന്നത്. പുതിയ ഫിഫ റാങ്കിംഗിലും ലോക ചാമ്പ്യന്മാരായ അർജന്റീന ആകും ഒന്നാം സ്ഥാനത്ത്. ഫ്രാൻസ് രണ്ടാം സ്ഥാനത്തും ബ്രസീൽ മൂന്നാം സ്ഥാനത്തും തുടരും.