ഇന്ത്യയുടെ സൗഹൃദ മത്സരങ്ങൾ യൂറോ സ്പോർടിൽ കാണാം

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീം കളത്തിൽ ഇറങ്ങുന്ന മത്സരങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് തത്സമയം കാണാം. ദുബൈയിൽ വെച്ച് രണ്ട് സൗഹൃദ മത്സരങ്ങൾ ആണ് ഇന്ത്യ കളിക്കുന്നത്. മാർച്ച് 25 വ്യാഴാഴ്ച ആണ് ആദ്യ മത്സരം നടക്കുക. ഒമാനാകും എതിരാളികൾ. വൈകിട്ട് 8.45 മുതൽ തത്സമയം മത്സരം യൂറോ സ്പോർടിൽ കാണാം.

രണ്ടാം മത്സരത്തിൽ മാർച്ച് 29ന് ഇന്ത്യ യു എ ഇയെയും നേരിടും. അന്ന് രാത്രി 11.45നാണ് മത്സരം. ലോകകപ്പ് യോഗ്യത പോരാട്ടത്തിനായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഇന്ത്യ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. ജിയോ ടിവിയിലും എയർടൽ എക്സ്ട്രീം വഴിയും സ്ട്രീം ചെയ്തും കളി കാണാം.