ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലന ക്യാമ്പ് കൊൽക്കത്തയിൽ

ജൂണിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഒരുക്കുന്നതിന് വേണ്ടിയുള്ള പരിശീലന ക്യാമ്പ് കൊൽക്കത്തയിൽ വെച്ച് നടക്കും. ഏപ്രിൽ അവസാനത്തിൽ കൊൽക്കത്തയിൽ വെച്ച് ക്യാമ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂൺ 3ന് ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് യോഗ്യത മത്സരം. നിലവിലെ കൊറോണ വൈറസ് ബാധയുടെ സാഹചര്യം പരിഗണിച്ച് ഖത്തറിൽ വെച്ചാവും ഇന്ത്യയുടെ മുഴുവൻ ലോകകപ്പ് യോഗ്യത മത്സരങ്ങളും നടക്കുക.

ഖത്തറിനെതിരായ മത്സരത്തിന് ശേഷം ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനുമെതിരായാണ് ഇന്ത്യയുടെ ബാക്കിയുള്ള മത്സരങ്ങൾ. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 3 പോയിന്റ് മാത്രമാണ് ഇന്ത്യയുടെ സമ്പാദ്യം. അഞ്ച് മത്സരങ്ങളിൽ നിന്ന് 3 പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്. നിലവിൽ 16 പോയിന്റുമായി ഖത്തർ ആണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.