അണ്ടർ 20 ഫുട്ബോളിൽ ഇന്ത്യക്ക് തോൽവി

സ്പെയിനിൽ നടക്കുന്ന കോട്ടിഫ് അണ്ടർ 20 ഫുട്ബോളിൽ ഇന്ത്യക്ക് തോൽവി. മൗറീതാനിയ അണ്ടർ 20 ടീം ആണ് ഇന്ത്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു ഗോളിന് പിറകിലായിരുന്നു.

ആദ്യ പകുതിയുടെ 25മത്തെ മിനുട്ടിലാണ് ആഫ്രിക്കൻ എതിരാളികൾ ഇന്ത്യൻ വല ആദ്യം കുലുക്കിയത്. തുടർന്ന് ഗോൾ പോസ്റ്റിൽ ഗില്ലിന്റെ മികച്ച രക്ഷപെടുത്തലുകളാണ് കൂടുതൽ ഗോൾ വഴങ്ങാതെ ഇന്ത്യയെ രക്ഷിച്ചത്.  രണ്ടാം പകുതിയിൽ അങ്കിതിലൂടെ ഇന്ത്യ ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല. തുടർന്ന് മത്സരത്തിന്റെ 71മത്തെ മിനുറ്റിൽ മൗറീതാനിയ ലീഡ് ഇരട്ടിയാക്കി.  തുടർന്നും മത്സരത്തിൽ ആധിപത്യം പുലർത്തിയ മൗറീതാനിയ മൂന്നാമത്തെ ഗോളും നേടി മത്സരം തങ്ങളുടേതാക്കി.

കഴിഞ്ഞ ദിവസം മുർസിയയോടും ഇന്ത്യ 2-0ന് തോറ്റിരുന്നു. ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ അർജന്റീനക്കെതിരെയും വെനിസുവേലക്കെതിരെയുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial