AFC ഏഷ്യൻ കപ്പ് 2027ന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമം ഇന്ത്യ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. AIFF മാനേജ്മെന്റ് വലിയ ഇവന്റുകൾ ആതിഥേയത്വം വഹിക്കുന്നതിൽ അല്ല ഇവിടുത്തെ ഫുട്ബോൾ വളർത്തുന്നതിൽ ആണ് ഇപ്പോൾ ശ്രദ്ധ ചെലുത്തേണ്ടത് എന്നുൻ ഫെഡറേഷൻ പറഞ്ഞു.
“എഎഫ്‌സി ഏഷ്യൻ കപ്പ് പോലുള്ള വലിയ ഇവന്റുകൾ ആതിഥേയത്വം വഹിക്കുന്നതിന് മുമ്പ് ശരിയായ ഫുട്ബോൾ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ ആണ് ഞങ്ങളുടെ ഇപ്പോഴത്തെ ശ്രദ്ധ,” എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
“ഇന്ത്യ എല്ലായ്പ്പോഴും വലിയ ടൂർണമെന്റുകൾക്ക് ഒരു അത്ഭുതകരവും കാര്യക്ഷമവുമായ ആതിഥേയരായിരുന്നു, അത് അടുത്തിടെ സമാപിച്ച FIFA U-17 വനിതാ ലോകകപ്പിലും കാണാൻ ആയി. എന്നിരുന്നാലും, ഫെഡറേഷന്റെ ഇപ്പോഴത്തെ ലക്ഷ്യം നമ്മുടെ ഫുട്ബോളിനെ താഴേത്തട്ടിൽ നിന്ന് വികസിപ്പിച്ച് ശക്തിപ്പെടുത്തുന്നതിലാണ്. എ ഐ എഫ് എഫ് പ്രസിഡന്റ് കല്യാൺ ചോബെ പറഞ്ഞു.