കാലാവസ്ഥ ചതിച്ചു, ഇന്ത്യ ജോർദാൻ മത്സരം ഉപേക്ഷിച്ചു

- Advertisement -

ഇന്ത്യയും ജോർദാനും തമ്മിൽ നാളെ(17 നവംബർ) നടക്കാനിരുന്ന സൗഹൃദ മത്സരം ഉപേക്ഷിച്ചു. ജോർദാനെ അവസാന കുറച്ച് ദിവസങ്ങളായി പ്രളയമാണ് മത്സരം ഉപേക്ഷിക്കാൻ കാരണം എന്ന് അറിയുന്നു. ഒപ്പം ഇന്ത്യ ജോർദാനിലേക്കുള്ള യാത്രയിൽ നേരിട്ട ബുദ്ധിമുട്ടുകളും മത്സരത്തിന്റെ നടത്തിപ്പിനെ ബാധിച്ചു. നാല് ദിവസമായി തുടരുന്ന മോശം കാലാവസ്ഥ ജോർദാനിൽ നിരവധി പേരുടെ ജീവൻ എടുക്കുകയും വൻ നാശനഷ്ടം രാജ്യത്ത് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ഇന്ന് മത്സരം നടക്കേണ്ട സ്റ്റേഡിയവും വെള്ളം കയറി കളിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

ജോർദാനിലെ അമ്മനിൽ ഉള്ള കിംഗ് അബ്ദുള്ള സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. ഇന്ത്യയ്ക്ക് ജോർദാനിലേക്കുള്ള യാത്രയും കടുപ്പമേറിയതായിരുന്നു. രണ്ട് ദിവസത്തോളമാണ് ഇന്ത്യൻ ടീം വിമാനത്താവളത്തിൽ കുടുങ്ങിയത്. കുവൈത്തിനെയും മോശം കാലാവസ്ഥ ബാധിച്ചതാണ് ഇന്ത്യയുടെ യാത്ര ദുഷ്കരമാക്കിയത്. ഉടൻ തന്നെ മത്സരം ഉപേക്ഷിച്ചതായ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് കരുതുന്നത്.

ഈ മത്സരം ഉപേക്ഷിക്കുന്നത് ഇന്ത്യയുടെ ഏഷ്യ കപ്പ് ഒരുക്കത്തെയും കാര്യമായി ബാധിക്കും. ഇനി വെറും 50 ദിവസം മാത്രമാണ് ഏഷ്യാ കപ്പിനായി ശേഷിക്കുന്നത്. അവസാന മൂന്ന് മാസങ്ങളിലായി ഇന്ത്യ ആകെ ഒരു സൗഹൃദ മത്സരമാണ് കളിച്ചത്.

Advertisement