അർജന്റീനയ്ക്കെതിരെ കളിക്കാൻ ഇന്ത്യ

- Advertisement -

ലോക ഫുട്ബോളിലെ കരുത്തരായ അർജന്റീനയ്ക്കെതിരെ ഇന്ത്യ ഇറങ്ങുന്നു. ഇന്ത്യയുടെ അണ്ടർ 19 ടീമാണ് അർജന്റീനയുടെ അണ്ടർ 19 ടീമിനെതിരെ കളിക്കാൻ ഇറങ്ങുന്നത്. സ്പെയിനിൽ നടക്കുന്ന സൗഹൃദ മത്സരത്തിലാകും ഇന്ത്യ അർജന്റീന പോരാട്ടം നടക്കുക. ഓഗസ്റ്റ് ആറിനാകും ഇന്ത്യ അർജന്റീന മത്സരം നടക്കുക.

ജൂലൈ 22ന് സ്പെയിനിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ അണ്ടർ 19 ടീം മൂന്ന് സൗഹൃദ മത്സരങ്ങളാണ് കളിക്കുന്നത്. ഇതിൽ അവസാന മത്സരമാകും അർജന്റീനയ്ക്ക് എതിരെ. അണ്ടർ 19 കുട്ടികൾ മൗറീഷാന, വെനുസ്വേല, എന്നിവർക്കെതിരെയും കളിക്കും. മത്സരങ്ങൾ ലൈവ് സ്ട്രീം വഴി കാണാൻ കഴിയും. ഡി മാറ്റോസാകും ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement