റഷ്യയിൽ ഉള്ള ഇന്ത്യൻ അണ്ടർ 19 ടീമിന് നിരാശയാർന്ന തുടക്കം. ആദ്യ മത്സരത്തിൽ ഇന്ന് ആതിഥേയരായ റഷ്യയെ നേരിട്ട ഇന്ത്യ പരാജയം നേരിട്ടു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യ തോറ്റത്. റഷ്യൻ താരമായ കൊസറേവിന്റെ ഹാട്രിക്കാണ് ഇന്ത്യയെ തകർത്തത്. മലയാളി താരങ്ങളായ ഷബാസും റാഫിയും ആദ്യ ഇലവനിൽ ഇന്ന് ഇറങ്ങിയിരുന്നു. ഇനി ജൂൺ ആറിന് മോൽദോവയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.