ഇന്ത്യൻ U-19 ടീം സെർബിയയിലേക്ക്

ഇന്ത്യൻ അണ്ടർ 19 ടീം സെർബിയയിലേക്ക്. ക്രൊയേഷ്യയിൽ നടക്കുന്ന ചതുരാഷ്ട്ര ടൂർണമെന്റിലെ അവസാന മത്സരവും കളിച്ചതിന് ശേഷം ഇന്ത്യൻ ടീം രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനായി സെർബിയയിലേക്ക് തിരിക്കും. സെർബിയൻ അണ്ടർ 19 ടീമുമായാകും രണ്ട് മത്സരങ്ങളും. സെപ്റ്റംബർ 13, സെപ്റ്റംബർ 17 തീയതികളിലായാകും ഇന്ത്യ സെർബിയ പോരാട്ടം.

അണ്ടർ 19 എ എഫ് സി കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഒരുക്കമായും ഒപ്പം ഐലീഗിനായുള്ള ഒരുക്കമായുമാണ് ഇന്ത്യൻ അണ്ടർ 19 ടീം ഈ വിദേശ യാത്രകൾ നടത്തുന്നത്. നേരത്തെ സ്പെയിനിൽ നടന്ന കോടിഫ് കപ്പിലും ഇന്ത്യ പങ്കെടുത്തിരുന്നു. സ്പെയിനിൽ അർജന്റീനയെ ഇന്ത്യ തോല്പ്പിക്കുകയും, വെനിസ്വേലയെ സമനിലയിൽ പിടിക്കുകയും ചെയ്തു.

ഇപ്പോൾ ക്രൊയേഷ്യയിൽ ആണ് ഇന്ത്യൻ അണ്ടർ 19 ടീം ഉള്ളത്. ഇന്ന് ക്രൊയേഷ്യയിലെ അവസാനം മത്സരത്തിൽ ഇന്ത്യ ഫ്രാൻസിനെ നേരിടാൻ ഇരിക്കുകയാണ്.

Previous articleസാം കെറിന് തുടർച്ചയായ രണ്ടാം സീസണിലും അമേരിക്കയിൽ ഗോൾഡൻ ബൂട്ട്
Next articleമൗറീനോ മാഞ്ചസ്റ്റർ യുണൈറ്റഡിന് പറ്റിയ പരിശീലകനല്ല : കാന്റോണ