ഇന്ത്യ U17 ടീം ബ്രൂണെയെ 13 ഗോളിന് തോൽപ്പിച്ചു

Newsroom

ഇന്ത്യ U17 ടീമിന് വൻ വിജയം. തായ്‌ലൻഡിലെ ചോൻബുരി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്രൂണെ ദാറുസ്സലാമിനെതിരെ 13-0ന് തോൽപ്പിക്കാൻ ഇന്ത്യ U17നായി. AFC U17 ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തിലെ ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്.

1000707190

8, 29, 29 എന്നീ മിനുട്ടുകളിൽ ഗോളുകൾ നേടി വിശാൽ യാദവ് ഇന്ത്യക്ക് ആയി ഹാട്രിക് നേടി. 52-ാം മിനിറ്റിൽ എംഡി അർബാഷ്, ഭരത് ലൈരഞ്ജം, മുഹമ്മദ് കൈഫ് എന്നിവർ കൂടെ ഇന്ത്യക്ക് ആയി ഗോൾ നേടി. ആദ്യ പകുതിയിൽ തന്നെ ഇന്ത്യ 5-0ന് മുന്നിലെത്തിയിരുന്നു. ക്യാപ്റ്റൻ എൻഗംഗൗഹൗ മേറ്റ്, മാൻഭകുപർ മൽൻജിയാങ്, ഹെംനെയ്‌ചുങ് ലുങ്കിം, അസ്‌ലാൻ ഷാ, മഹ്മദ് സമി, സുമിത് ശർമ, ഉഷാം സിംഗ് തൂംഗംബ എന്നിവരുടെ ഗോളുകളോടെ ഇന്ത്യ രണ്ടാം പകുതിയിലും തുടർച്ചയായ ആക്രമണം തുടർന്നു.

തുടക്കം മുതൽ ഒടുക്കം വരെ കോച്ച് ഇഷ്ഫാഖ് അഹമ്മദിൻ്റെ ടീം കളി നിയന്ത്രിച്ചപ്പോൾ, സമ്മർദ്ദത്തെ നേരിടാൻ ബ്രൂണെ പാടുപെടുന്നത് കണ്ടു.