ചൈനയിൽ നടക്കുന്ന ചതുരാഷ്ട്ര ടൂർണമെന്റിലെ അവസാന മത്സരത്തിൽ ഇന്ത്യ കൊറിയയെ സമനിലയിൽ പിടിച്ചു. ഇന്ന് കൊറിയക്കെതിരായ മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. കളിയിൽ ആദ്യം കൊറിയ ലീഡ് എടുത്തു എങ്കിലും ഇന്ത്യ സമനില പിടിക്കുകയായിരുന്നു. പെനാൾട്ടിയിലൂടെ വിക്രം പ്രതാപാണ് ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചത്.
നേരത്തെ ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ചൈനയോടും തായ്ലാന്റിനോടുമായിരുന്നു ഇന്ത്യയുടെ തോൽവി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
