ഇന്ത്യൻ അണ്ടർ 16 ടീം കാമറൂണെ വീഴ്ത്തി

- Advertisement -

ഏഷ്യാ കപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ അണ്ടർ 16 ടീം അവരുടെ മികച്ച ഫോം തുടരുന്നു. ഇന്ന് ശക്തരായ കാമറൂണിനെ ആണ് ഇന്ത്യൻ കുട്ടികൾ പരാജയപ്പെടുത്തിയത്. ഇസ്താംബുളിൽ നടന്ന സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ കാമറൂണെ പരാജയപ്പെടുത്തിയത്. ആദ്യ ഇരുപതു മിനുട്ടിൽ തന്നെ രണ്ട് ഗോളുകളുമായി ഇന്ത്യൻ ടീം കാമറൂണെ ഞെട്ടിച്ചിരുന്നു.

ഒന്നാം മിനുട്ടിൽ റിഡ്ജ് മെല്വിനും 20ആം മിനുട്ടിൽ രോഹിദ് ദാനുവുമാണ് ഇന്ത്യക്കായി ഗോൾ നേടിയത്. റിഡ്ജിന്റെ ഗോൾ വീഴാൻ കളി തുടങ്ങി വെറും 30 സെക്കൻഡ് മാത്രമെ എടുത്തിരുന്നുള്ളൂ. വിക്രമിന്റെ ക്രോസിൽ നിന്നായിരുന്നു ഗോൾ‌. രണ്ടാം പകുതിയിലാണ് കാമറൂൺ ഒരു ഗോൾ മടക്കിയത്. പക്ഷെ ഇന്ത്യയുടെ മികച്ച പ്രകടനം മറികടന്ന് സമനില ഗോൾ നേടാൻ കാമറൂണായില്ല.

Advertisement