കിംഗ്സ് കപ്പിനായി ഇന്ത്യ തായ്ലാന്റിലേക്ക്

- Advertisement -

ഇന്ത്യയുടെ പുതിയ പരിശീലകൻ സ്റ്റിമാചിന്റെ കീഴിലെ ആദ്യ മത്സരത്തിനായി ഇന്ത്യ തായ്ലാന്റിലേക്ക് ഇന്ന് യാത്രയാകും. 23 അംഗ ടീമുമായാണ് ഇന്ത്യ തായ്ലാന്റിലേക്ക് തിരിക്കുന്നത്. രണ്ടാഴ്ചയോളം ഡെൽഹിയിൽ ട്രെയിനിങ് നടത്തിയ ശേഷമാണ് ഇന്ത്യ തായ്ലാന്റിലേക്ക് പോകുന്നത്. നാലു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ കുറസാവോ ആണ് ഇന്ത്യയുടെ എതിരാളികൾ.

ജൂൺ 5 ബുധനാഴ്ച ആണ് മത്സരം നടക്കുക. ഇന്ത്യ കുറസാവോയെ നേരിടുമ്പോൾ മറ്റൊരു മത്സരത്തിൽ തായ്‌ലാന്റ് വിയറ്റ്നാമിനെയും നേരിടുന്നുണ്ട്. ഇരു മത്സരത്തിലെയും വിജയികൾ കിരീടത്തിനായി ഏറ്റുമുട്ടും. പരാജയപ്പെടുന്നവർ മൂന്നാം സ്ഥാനത്തിനായും കളിക്കും.

മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദിന്റെ ഇന്ത്യൻ ടീമിനായുള്ള അരങ്ങേറ്റമാകും മലയാളി ഫുട്ബോൾ പ്രേമികൾ ഉറ്റു നോക്കുന്നത്.

Advertisement