ഖത്തറിന് എതിരായ ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, മലയാളി അഭിമാനമായി സഹലും രാഹുലും ടീമിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഇന്ത്യൻ ടീം കളിക്കുന്ന ഖത്തറിനെതിരായ സൗഹൃദ മത്സരത്തിനായുള്ള ടീം പ്രഖ്യാപിച്ചു. 23അംഗ സ്ക്വാഡാണ് ഇന്ന് പരിശീലകൻ ഡെറിക് പെരേര പ്രഖ്യാപിച്ചത്‌. ഈ ടീം തന്നെ ആകും എ എഫ് സി യോഗ്യതാ റൗണ്ടുകളിലും ഇറങ്ങുക‌. പരിക്ക് കാരണം ക്യാൻപ് വിട്ട ആഷിഖ് കുരുണിയൻ ടീമിൽ ഇല്ല. സാധ്യതാ ടീമിൽ ഉണ്ടായിരുന്ന മലയാളികളായ സഹൽ അബ്ദുല സമദും രാഹുൽ കെ പിയും ടീമിൽ ഉണ്ട്‌.

നേരത്തെ പ്രഖ്യാപിച്ച 37 അംഗ സാധ്യതാ ടീമിനെ ആണ് ഇപ്പോൾ 23 അംഗ ടീമായി ചെറുതാക്കിയിരിക്കുന്നത്. ഈ സീസണിൽ പൂനെ സിറ്റിക്കായി മികച്ച കളി പുറത്തെടുത്ത് ആഷിഖ് ഏഷ്യൻ കപ്പിലും മികച്ച പ്രകടനം ഇന്ത്യക്കായി നടത്തിയിരുന്നു. അണ്ടർ 23 യോഗ്യത റൗണ്ടിൽ ആഷിഖ് ഇന്ത്യൻ യുവനിരയെ നയിക്കും എന്ന് കരുതിയ ആഷിഖിന്റെ അഭാവം ടീമിന് തിരിച്ചടിയായിരിക്കും.

സഹൽ മുമ്പ് ഏഷ്യൻ കപ്പിനായുള്ള ക്യാമ്പിൽ ഉണ്ടായുരുന്നു എങ്കിലും ഇതുവരെ ഇന്ത്യൻ ജേഴ്സി അണിയാൻ ആയിരുന്നില്ല‌. ആ ഭാഗ്യം ഇത്തവണ ലഭിക്കും എന്ന് ഉറപ്പായി. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി നടത്തിയ തകർപ്പൻ പ്രകടനമാണ് സഹലിനെ ക്യാമ്പിൽ എത്തിച്ചത്. ഇ‌ന്ത്യൻ അണ്ടർ 17 ടീമിനായി ലോകകപ്പ് കളിച്ചിട്ടുള്ള രാഹുൽ കെപിയും ഇതാദ്യമായാണ് അണ്ടർ 23 ടീമിന്റെ ഭാഗമാകുന്നത്.

മാർച്ച് 11നാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള പോരാട്ടം.

ഇന്ത്യൻ ടീം;

ഗോൾകീപ്പർ;
ഗിൽ, ധീരജ്

ഡിഫൻസ്;
നരേന്ദർ, മെഹ്താബ്, സർതക്, മുയിറാങ്, അൻവർ, ആശിഷ്

മിഡ്ഫീൽഡ്;
വിനീത് റായ്, സഹൽ, ജെറി, ചാങ്തെ, അമർജിത്, ദീപക്, രോഹിത്, സുരേഷ്, കോമൽ, ബോരിസ്, രാഹുൽ

ഫോർവേഡ്;
ഡാനിയൽ, ലിസ്റ്റൺ, റഹീം, ദാനു