ആദ്യ പകുതിയിൽ ഏഷ്യൻ ചാമ്പ്യന്മാരെ തളച്ച് ഇന്ത്യ

- Advertisement -

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ ഖത്തറിനോട് പൊരുതി നിൽക്കുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം ഗോൾ രഹിതമാണ്. സുനിൽ ഛേത്രി, ആശിഖ് കുരുണിയൻ, സുഭാഷിഷ് തുടങ്ങി ഒമാനെതിരെ കളിച്ച ടീമിൽ നിന്ന് വൻ മാറ്റങ്ങളുമായി ഇറങ്ങിയ ഇന്ത്യ തീർത്തും പ്രതിരോധത്തിൽ ഊന്നിയാണ് ഇന്ന് കളിച്ചത്. മുഴുവൻ താരങ്ങളും ഡിഫൻഡിംഗിനായി നിന്നതോടെ ഗോളടിക്കാൻ കഴിയാതെ ഏഷ്യൻ ചാമ്പ്യന്മാർ വിഷമിച്ചു. ആദിൽ ഖാൻ, ജിങ്കൻ തുടങ്ങിയവർ ഡിഫൻസിൽ ഇന്ത്യക്കായി മികച്ചു നിന്നു.

ആദ്യ പകുതിയുൽ ഇന്ത്യയുടെ യഥാർത്ഥ താരമായത് ഗുർപ്രീത് സിങ് സന്ധു ആയിരുന്നു. ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ് ഇറങ്ങിയ ഗുർപ്രീത് മികച്ച സേവുകളുമായി ആദ്യ പകുതിയിൽ ഖത്തറിനെ തടഞ്ഞു. തീർത്തും ഡിഫൻസിൽ ആയിരുന്ന ഇന്ത്യ അറ്റാക്കിംഗ് ഹാഫിൽ കാര്യമായിന്നും ചെയ്തില്ല. രണ്ടാം പകുതിയിലും സമാനമായ ടാക്ടിക്സ് തന്നെ ആകും ഇന്ത്യ കളിക്കുക. ഒരു സമനിലയെങ്കിലും സ്വന്തമാക്കിയാൽ അത് ഇന്ത്യക്ക് വലിയ റിസൾട്ട് ആയിരിക്കും.

Advertisement