ആദ്യ പകുതിയിൽ ഇന്ത്യ പിറകിൽ

Staff Reporter

ഒമാനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ ആദ്യ പകുതി കഴിയുമ്പോൾ ഇന്ത്യ ഒരു ഗോളിന് പിറകിൽ. മത്സരത്തിന്റെ 33മത്തെ മിനുട്ടിൽ അൽ ഖാലിദിയുടെ പാസിൽ നിന്ന് മൊഹ്‌സാൻ ആണ് ഒമാന് വേണ്ടി മത്സരത്തിലെ ഏക ഗോൾ നേടിയത്.

മത്സത്തിന്റെ തുടക്കത്തിൽ തന്നെ ഒമാന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും പെനാൽറ്റി എടുത്ത മുഹ്സെൻ ബാറിന് മുകളിലൂടെ പുറത്തടിച്ച് കളഞ്ഞത് ഇന്ത്യക്ക് ആശ്വാസമായി. ആദ്യ പകുതിയിൽ ഇന്ത്യൻ താരം പ്രണോയ് ഹാൽഡർ പരിക്കേറ്റ് പുറത്തുപോയതും ഇന്ത്യക്ക് തിരിച്ചടിയായത്. തുടർന്ന് ഇന്ത്യൻ പ്രതിരോധ താരം ആദിൽ ഖാനും പുറത്തുപോയി. പകരം മലയാളി താരം അനസ് എടത്തൊടികയാണ് ഇറങ്ങിയത്.