സാഫ് കപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ നേരിടുകയാണ്. മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഗോൾരഹിതമായി നിൽക്കുന്നു. രണ്ട് ടീമുകൾക്കും ആദ്യ പകുതിയിൽ ലഭിച്ച മികച്ച അവസരങ്ങൾ ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഇന്ത്യ ആയിരുന്നു കൂടുതൽ പന്ത് കൈവശം വെച്ചത് എങ്കിലും ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ കൂടുതൽ വന്നത് നേപ്പാളിന്റെ അറ്റാക്കിന്റെ മുന്നിൽ ആയിരുന്നു.
ഇന്ത്യയുടെ കൂടുതൽ അറ്റാക്കുകളിലും സഹലൈന്റെ വലിയ സാന്നിദ്ധ്യം ഉണ്ടായിരുന്നു. സഹലിനു മുന്നിൽ രണ്ട് നല്ല അവസരങ്ങൾ വന്നു എകിലും താരത്തിന് രണ്ട് അവസരങ്ങളിൽ ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല. ആദ്യ മത്സരത്തിൽ എന്ന പോലെ മഴ ഇന്ത്യയുടെ നീക്കങ്ങളെ ബാധിച്ചു.
രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച് ഗോൾ നേടി മൂന്ന് പോയിന്റ് ഉറപ്പിക്കാൻ ആകും ഇന്ത്യ ശ്രമിക്കുക.