കിർഗിസ്ഥാൻ ഫുട്ബോൾ യൂണിയൻ ഇന്ത്യൻ ഫുട്ബോൾ ടീമിനെതിരെ മാർച്ചിൽ സൗഹൃദ മത്സരം കളിക്കും എന്ന് അറിയിച്ചു. ഇന്ത്യ സൂപ്പർ ലീഗ് ഫൈനൽ സമാപിച്ചതിന് ശേഷം ആകും മത്സരം നടക്കുക.മത്സരത്തിന്റെ തീയതിയും സ്ഥലവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലം നീണ്ടകാലമായി ഇന്ത്യൻ ഫുട്ബോൾ കളത്തിൽ ഇറങ്ങിയിട്ടില്ല.
ഇന്ത്യൻ ദേശീയ ടീമും കിർഗിസ്ഥാനും തമ്മിലുള്ള മത്സരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഈ രണ്ട് ടീമുകളും മുഖാമുഖം വരുന്ന അഞ്ചാമത്തെ മത്സരമാകും ഇത്. മൂന്ന് ജയവും ഒരു തോൽവിയും നേടിയ മുൻ മത്സരങ്ങളിൽ ഇന്ത്യയ്ക്കാണ് മുൻതൂക്കം. 2018 ലെ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു അവസാന കൂടിക്കാഴ്ച, അന്ന് ഇന്ത്യ 1-0ന് സ്വന്തം തട്ടകത്തിൽ വിജയിക്കുകയും റിവേഴ്‌സ് ഫിക്‌ചറിൽ 2-1ന് പരാജയപ്പെടുകയും ചെയ്തു. 2007ലെ നെഹ്‌റു കപ്പിനിടെ നടന്ന മത്സരത്തിൽ ഇന്ത്യ 3-0ന് വിജയം ഉറപ്പിച്ചപ്പോൾ 2009ൽ ഒരു അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇന്ത്യ 2-1നും കിർഗിസ്താനെതിരെ ജയിച്ചിരുന്നു.