ഗ്രീന്‍ ആദ്യ ടെസ്റ്റിൽ കളിക്കുമോ!!! നേരിയ സാധ്യതയെന്ന് മക്ഡൊണാള്‍ഡ്

Sports Correspondent

Camerongreen

ഓസ്ട്രേലിയയുടെ യുവ ഓള്‍റൗണ്ടര്‍ കാമറൺ ഗ്രീന്‍ മികച്ച ഫോമിലാണ് അടുത്തിടെയായി കളിക്കുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ താരത്തിന് പരിക്കേറ്റത് വലിയ തിരിച്ചടിയായി മാറിയെങ്കിലും ഇന്ത്യയിലേക്കുള്ള ഓസ്ട്രേലിയയുടെ 18 അംഗ സംഘത്തിൽ താരം ഇടം പിടിച്ചിരുന്നു.

താരം ഇന്ത്യയ്ക്കെതിരെ നാഗ്പൂര്‍ ടെസ്റ്റിൽ കളിക്കുവാന്‍ നേരിയ സാധ്യതയുണ്ടെന്നാണ് കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് പറയുന്നത്. താരം മികച്ച രീതിയിൽ പുരോഗതി കൈവരിക്കുന്നുണ്ടന്നും താരം അവസാന ഇലവനിൽ ഇടം പിടിയ്ക്കുവാന്‍ ചെറിയൊരു സാധ്യത ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാം ശരിയായി പോകുകയാണെങ്കിൽ താരം ടീം ഷീറ്റിൽ ഇടം പിടിക്കുമെന്ന് മക്ഡൊണാള്‍ഡ് കൂട്ടിചേര്‍ത്തു.