ഛേത്രി സൂപ്പർ സ്റ്റാർ, കുവൈറ്റിന് എതിരെ ആദ്യ പകുതിയിൽ ഇന്ത്യ മുന്നിൽ

Newsroom

Updated on:

സാഫ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ കുവൈറ്റിനെ നേരിടുകയാണ്‌. മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇന്ത്യ ഒരു ഗോളിന് മുന്നിൽ. മത്സരം ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടു മുന്നെ ആയിരുന്നു ഛേത്രിയുടെ ഗോൾ.

ഇന്ത്യ 23 06 27 20 10 14 599

മികച്ച ആദ്യ പകുതിയാണ് ഇന്ന് കാണാൻ ആയത്. ശക്തരായ എതിരാളികൾ ആയിരുന്നിട്ടും ഇന്ത്യ അറ്റാക്ക് ചെയ്ത് കളിക്കാൻ തന്നെയാണ് തുടക്കം മുതൽ തീരുമാനിച്ചത്. ഇന്ത്യയുടെ പ്രസിംഗും പെട്ടെന്നുള്ള നീക്കങ്ങളും കുവൈറ്റ് ഡിഫൻസിനെ സമ്മർദ്ദത്തിൽ ആക്കി. എന്നാൽ ഫൈനൽ പാസ് വരാത്തതിനാൽ തന്നെ ഗോൾ വൈകി.

മറുവശത്ത് കുവൈറ്റും പന്ത് കിട്ടിയാൽ ആക്രമിക്കാൻ തന്നെയാണ് ശ്രമിച്ചത്. അവർക്ക് ഒരു നല്ല ശ്രമം കിട്ടിയെങ്കിലും അപ്പോൾ അമ്രീന്ദർ സിങ് ഇന്ത്യയുടെ രക്ഷകനായി എത്തി. അത് മാത്രമാണ് കുവൈറ്റിന് സൃഷ്ടിക്കാനായ നല്ല അവസരം.

47ആം മിനുട്ടിൽ ആയിരുന്നു ഛേത്രിയുടെ ഗോൾ. കോർണറിൽ ഒരു ആക്രൊബാറ്റിക് വോളിയിലൂടെ ഛേത്രി വല കണ്ടെത്തുക ആയിരുന്നു‌. ഇന്ത്യ 1-0 കുവൈറ്റ്. ഛേത്രിയുടെ ഇന്ത്യക്ക് ആയുള്ള 92ആം ഗോളായിരുന്നു ഇത്‌.