അൽ സാദിനെയും തോൽപ്പിച്ച് ഇന്ത്യൻ കുട്ടികൾ

ഖത്തറിലെ അൽ സാദ് ക്ലബിനെയും തറപറ്റിച്ച് ഇന്ത്യൻ കുട്ടികൾ. ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യൻ അണ്ടർ 16 ടീം അൽ സാദ് ക്ലബ്ബിനെ മറികടന്നത്. കഴിഞ്ഞ ദിവസം ഖത്തർ ക്ലബ് അൽ സയ്‌ലിയയെ ഏകപക്ഷീയമായ 11 ഗോളുകൾക്ക് ഇന്ത്യ തറപറ്റിച്ചിരുന്നു.

ഇരു ടീമുകളും പതുക്കെയാണ് മത്സരം തുടങ്ങിയത്. ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യക്ക് മത്സരത്തിൽ ലീഡ് നേടാനുള്ള മികച്ച അവസരം ലഭിച്ചെങ്കിലും രോഹിത് ധനു നഷ്ട്ടപെടുത്തുകയായിരുന്നു. ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റിയാണ് ധനു നഷ്ടപ്പെടുത്തിയത്.

തുടർന്ന് രണ്ടാം പകുതിയിൽ മികച്ച ആക്രമണം കാഴ്ചവെച്ച ഇന്ത്യക്ക് പക്ഷെ ഗോൾ നേടാനായില്ല. തുടർന്ന് മത്സരം ഗോൾ രഹിത സമനിലയിലാവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് നേരത്തെ നഷ്ടപ്പെടുത്തിയ പെനാൽറ്റിക്ക് പരിഹാരമായി രോഹിത് ധനു ഗോൾ നേടിയത്.  ധനുവിന്റെ മികച്ച ഷോട്ട് അൽ സാദ് ഗോൾ വല കുലുക്കുകയായിരുന്നു. മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ ടീമിന്റെ തുടർച്ചയായ ആറാം വിജയമായിരുന്നു ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅർജുൻ ജയരാജ്, കാല്പന്തിന്റെ കേരളം കാണേണ്ട പ്രതീക്ഷ
Next articleടി20യിലും മാത്യൂസ് ഇല്ല