ബംഗ്ലാദേശ് ഡിഫൻസിനെ കീഴ്പ്പെടുത്താൻ ആകാതെ ഇന്ത്യ, ആദ്യ പകുതി ഗോൾരഹിതം

20210607 201647
- Advertisement -

ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ വിജയം തേടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീളുകയാണ്. ഇന്ന് ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യ ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോൾ രഹിത സമനിലയിൽ നിൽക്കുകയാണ്. ആദ്യ പകുതി മുഴുവൻ അറ്റാക് ചെയ്തു എങ്കിലും ബംഗ്ലാദേശ് ഡിഫൻസിനെ ഭേദിക്കാൻ ഇന്ത്യക്ക് ആയില്ല. അറ്റാക്കിംഗ് ലൈനപ്പുമായി ഇറങ്ങിയ ഇന്ത്യ തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്.

ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത് ചിംഗ്ലൻസനയ്ക്കായിരുന്നു. ബ്രാണ്ടൺ എടുത്ത കോർണറിൽ നിന്ന് ഒരു ബുള്ളറ്റ് ഹെഡർ സെന തോടുത്തപ്പോൾ ഗോളെന്നുറപ്പിച്ചത് ആയിരുന്നു. എന്നാൽ ഗോൾ ലൈനിൽ നിന്ന് ഒരു ബ്ലോക്കോടെ ബംഗ്ലാദേശ് ഡിഫൻസ് ആ ഗോൾ തടഞ്ഞു. തുടക്കത്തിൽ ബ്രണ്ടന്റെ തന്നെ ഒരു ത്രൂ പാസിൽ മൻവീറിനും മികച്ച അവസരം ലഭിച്ചിരുന്നു. എന്നാൽ മൻവീറിന്റെ ടച്ചുകൾ അദ്ദേഹത്തെ ഗോളിൽ നിന്ന് അകറ്റി.

രണ്ടാം പകുതിയിൽ ബംഗ്ലാദേശ് ഡിഫൻസിനെ കീഴ്പ്പെടുത്താൻ ആയില്ല എങ്കിൽ ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യതയും ഭീഷണിയിലാകും.

Advertisement