ഇംഗ്ലണ്ട് താരത്തിന്റെ സസ്പെന്‍ഷന്‍ കടന്ന കൈയ്യെന്ന് കള്‍ച്ചറൽ സെക്രട്ടറി, പിന്തുണയുമായി യുകെ പ്രധാന മന്ത്രിയും

Ollierobinson
- Advertisement -

8 വര്‍ഷം മുമ്പ് നടന്ന ട്വിറ്റര്‍ പരാമര്‍ശങ്ങളുടെ പേരിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഒല്ലി റോബിന്‍സണെ സസ്പെന്‍ഡ് ചെയ്യുവാന്‍ തീരുമാനിച്ച ഇംഗ്ലണ്ട് ബോര്‍ഡിന്റെ തീരുമാനം കടന്ന കൈയ്യെന്ന് പറ‍ഞ്ഞ് ഇംഗ്ലണ്ടിന്റെ കള്‍ച്ചറൽ സെക്രട്ടറി ഒളിവര്‍ ഡൗഡന്‍. സെക്രട്ടറിയുടെ പരാമര്‍ശത്തെ താന്‍ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും രംഗത്തെത്തിയിട്ടുണ്ട്.

റോബിൻ‍സണിന്റെ പരാമര്‍ശം തീര്‍ത്തും മോശമാണെന്നും എന്നാൽ ചെറുപ്പകാലത്ത് നടത്തിയ പരാമര്‍ശത്തിൽ താരം ഇപ്പോൾ പക്വത വന്നപ്പോൾ മാപ്പ് പറഞ്ഞിട്ടും നടപടിയുമായി മുന്നോട്ട് പോകാനുള്ള ഇംഗ്ലണ്ട് ബോര്‍ഡിന്റെ തീരൂമാനം കടന്ന കൈയ്യാണെന്നും ഒളിവര്‍ പറഞ്ഞു.

ഒളിവറിന്റെ അഭിപ്രായത്തോട് യോജിക്കുകയാണ് താനെന്നാണ് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും പറ‍ഞ്ഞത്. ബോറിസിന്റെ ഔദ്യോഗിക വക്താവാണ് ഇത് അറിയിച്ചത്.

Advertisement