താപയുടെ വിജയഗോൾ! ഇന്ത്യ മ്യാന്മാറിനെ തോൽപ്പിച്ചു

Newsroom

Picsart 23 03 22 19 49 37 272

ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയം. മ്യാന്മാറിനെ നേരിട്ട ഇന്ത്യ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഇംഫാലിൽ നടന്ന മത്സരത്തിൽ നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യക്ക് ആയിരുന്നു എങ്കിലും ഗോളും ഏറെ നേടാൻ ആയില്ല. ആദ്യ പകുതിയിൽ തന്നെ ഇന്ത്യ നല്ല അവസരങ്ങൾ സൃഷ്ടിച്ചു. സുനിൽ ഛേത്രി തന്നെ രണ്ടു തവണ ഗോളിന് അടുത്ത് എത്തുന്നത് കാണാൻ ആയി.

ഇന്ത്യ 23 03 22 19 49 55 716

മത്സരം ആദ്യ പകുതിക്ക് പിരിയാൻ നിമിഷങ്ങൾ മാത്രം ബാക്കി ഉണ്ടായിരുന്നപ്പോൾ ആയിരുന്നു ഇന്ത്യയുടെ ഗോൾ വന്നത്. വലതുവിങ്ങിൽ നിന്ന് വന്ന ക്രോസ് പെനാൾട്ടി ബോക്സിലേക്ക് ഓടിയെത്തിയ താപയുടെ മുന്നിൽ എത്തി. താപയുടെ ക്ലോസ് റേഞ്ചിൽ നിന്നുള്ള സ്ട്രൈക്ക് തടയാൻ മ്യാന്മാർ കീപ്പർക്ക് ആയില്ല.

രണ്ടാം പകുതിയിൽ ഇന്ത്യ ഒന്നിനു പിറകെ ഒന്നായി അറ്റാക്കുകൾ നടത്തി‌. 74ആം മിനുട്ടിൽ താപയുടെ പാസിൽ നിന്ന് ഛേത്രി വല കണ്ടെത്തി എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. ഇതിനു ശേഷവും ഛേത്രിക്ക് അവസരം കിട്ടി. പക്ഷെ രണ്ടാം ഗോൾ മാത്രം വന്നില്ല. ഇനി മാർച്ച് 28ന് ഇന്ത്യ കിർഗിസ്താനെ നേരിടും.