ഐ എം വിജയൻ സംസ്ഥാന സ്പോർട്സ് കൗൺസിലിൽ

Newsroom

കേരള സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലിൽ ഇനി ഫുട്‌ബോള്‍ താരം ഐ എം വിജയനും അംഗം. ഫുട്ബോൾ ഇതിഹാസമായ ഐ എം വിജയനും ഒളിമ്പ്യന്നായ കെ എം ബീന മോളും ഉള്‍പ്പടെ 12 പേരെ സംസ്ഥാന കൗൺസിലിലേക്ക് കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തിരിക്കുകയാണ്. വോളിബോള്‍ താരം കപില്‍ദേവ്, ബോക്‌സിങ്ങ് താരം കെ സി ലേഖ, പരിശീലകന്നായ വിക്ടര്‍ മഞ്ഞില, പി പി തോമസ് എന്നിവരും നിർദേശിക്കപ്പെട്ടവരും പെടുന്നു.

ഇവരെ കൂടാതെ ഡോ. ടി ഐ മനോജ്,ഡോ. അജിത് മോഹന്‍ കെ ആര്‍, ജയരാജന്‍ ഡേവിഡ് ഡി, ഡോ. ജോ ജോസഫ്, എ എന്‍ രവീന്ദ്രദാസ്, പി കെ അജേഷ് എന്നിവരും സംസ്ഥാന സർക്കാർ നിർദേശിച്ച പട്ടികയിൽ ഉൾപ്പെടുന്നു‌