മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം അവിശ്വസിനീയം എന്ന് ജിങ്കൻ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വലിയ ആരാധകനാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായ സന്ദേശ് ജിങ്കൻ. ഇന്നലെ പാരീസിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയ തിരിച്ചുവരവിൽ ജിങ്കൻ തന്റെ സന്തോഷ് ട്വിറ്ററിൽ പങ്കുവെച്ചു. ഇന്നലെ പി എസ് ജിയെ 3-1ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിലേക്ക് കടന്നിരുന്നു. പാരീസിൽ ഇന്നലെ നടന്നത് അവിശ്വസിനീയ സംഭവമാണെന്ന് ജിങ്കൻ പറഞ്ഞു.

ഫുട്ബോളിൽ എന്തും നടക്കും എന്നും അതാണ് ഫുട്ബോളിന്റെ സൗന്ദര്യം എന്നും ഇന്നലത്തെ മത്സരത്തെ കുറിച്ച് ജിങ്കൻ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ഇന്നലെ കാണിച്ചത് ശക്തമായ പോരാട്ട വീര്യമാണ്. ഈ പോരാട്ട വീര്യത്തിന് ഈ വിജയം 100 ശതമാനം അർഹിച്ചതാണെന്നും ജിങ്കൻ പറഞ്ഞു. ഇന്നലെ അവസാന നിമിഷം പെനാൾട്ടി എടുത്ത മാർകസ് റാഷ്ഫോർഡിനെയും ജിങ്കൻ പ്രശംസിച്ചു. 94ആം മിനുട്ടിലെ റാഷ്ഫോർഡ് ഗോളായിരുന്നു യുണൈറ്റഡിനെ ക്വാർട്ടറിലേക്ക് എത്തിച്ചത്.

Advertisement