വാഹനാപകടം; ഐ.എം.വിജയൻറെ സഹോദരൻ മരണപ്പെട്ടു

Newsroom

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം.വിജയൻറെ സഹോദരൻ അയിനിവളപ്പിൽ ബിജു മരണപ്പെട്ടു. 52 വയസ്സായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ തൃശൂരിൽ പുതിയ സ്റ്റാൻഡിന് അടുത്ത് വെച്ച് നടന്ന വാഹനാപകടത്തിലായിരുന്നു മരണം. ബൈക്കിൽ വരികയായിരുന്ന ബിജു എതിരെ വന്നിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.