സംസ്ഥാന ഐ.എച്ച്.ആർ.ഡി ഫുട്ബോൾ സി.എ.എസ് കോഴിക്കോട്, മുതുവല്ലൂർ, ചേലക്കര, തിരുവമ്പാടി ടീമുകൾ സെമിയിൽ

Newsroom

മലപ്പുറം: അരിമ്പ്ര ജി.വി.എച്ച്.എസ്.എസ് മൈതാനത്ത് മൃതുവല്ലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആൾ കേരളാ ഇന്റർ ഐ.എച്ച്.ആർ.ഡി കോളേജ് ഫുട്ബോൾ ടൂർണ്ണമെന്റെ വിവിധ മത്സരങ്ങളിൽ കോഴിക്കോട് സി.എ.എസ് മലപ്പുറം സി.എ.എസിനെ 3-0 നും, ചേലക്കര സി.എ.എസ്സ് മാനന്തവാടി സി.എ.എസ്സിനെ വാക്കോവറിലൂടെയും തിരുവമ്പാടി സി.എ.എസ് വാഴക്കാട് സി.എ.എസിനെ ടൈബ്രേക്കറിലൂടെ 3-2നും,
കോഴിക്കോട് സി.എ.എസ് താമരശ്ശേരി സി.എ.എസ്സിനെ ടൈബ്രേക്കറിലൂടെ 5 – 4 നും മുതുവല്ലൂർ സി.എ.എസ് വട്ടങ്കുളം സി.എ.എസ്സിനെ ടൈബ്രേക്കറിലൂടെ 3-1നും പരാജയപ്പെടുത്തി.

IHRD CAS Muthuvallur

ടൂർണ്ണമെന്റിന്റെ ആദ്യ സെമിഫൈനലിൽ തിരുമ്പാടി ചേലക്കരയെയും രണ്ടാം സെമി ഫൈനലിൽ കോഴിക്കോട് മുതുവല്ലൂരിനെയും നേരിടും.

IHRD CAS Thiruvambady

നാളെ രാവിലെ 8.30 മുതൽ സെമി ഫൈനലും ഉച്ചയ്ക്ക് ശേഷം 2.30 ന് ഫൈനൽ മത്സരവും നടക്കും സമാപന ചടങ്ങിൽ മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലീം മാസ്റ്റർ, മുതുവല്ലൂർ സി.എ.എസ് പ്രൻസിപ്പൽ സി.സി.ജോൺ, ജനപ്രതിനിധികളും പ്രശസ്തരായ ദേശീയ കായിക താരങ്ങളും സംബന്ധിയ്ക്കും.

IHRD CAS Chelakkara