ഇന്ന് ജയിച്ചാൽ ക്വാർട്ടറിൽ എത്താം, ഗോകുലം ഇറങ്ങുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊൽക്കത്ത, ഡിസംബർ 12: ഐ എഫ് എ ഷീൽഡിൽ ഗോകുലം കേരള എഫ് സി ഇന്ന് കൊൽക്കത്ത ഡിവിഷൻ ടീമായ ബി എസ് എസ് സ്പോർട്ടിങ് ക്ലബ്ബിനെതിരെ കളിക്കും.

ആദ്യത്തെ കളിയിൽ ഗോകുലം യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിനെതിരെ ഒരു ഗോളിനു പരാജയപ്പെട്ടിരിന്നു. ഇന്ന് വിജയം ഉറപ്പിച്ചാൽ ഗോകുലം ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കും. ഗ്രൂപ്പിൽ നിന്നും രണ്ടു ടീമുകൾക്കാണ് ക്വാർട്ടർ പ്രവേശനം.

കഴിഞ്ഞ ദിവസം നടന്ന കളിയിൽ യുണൈറ്റഡ് സ്പോർട്സ് ക്ലബ് ബി എസ് എസ് സ്പോർട്ടിങ് ക്ലബ്ബിനെ ഒന്നിനു എതിരെ രണ്ടു ഗോളിനു തോൽപിച്ചിരിന്നു.

“ആദ്യ മത്സരം ഗോകുലത്തിന്റെ ആദ്യത്തെ കളിയായിരിന്നു. അതിനു മുന്നേ വേറെ ക്ലബ്ബുകളുമായ് പരിശീലന മത്സരം കളിക്കുവാൻ പറ്റിയിരിന്നില്ല. ഇപ്പോൾ ഞങ്ങൾ പൂർണ സജ്ജരാണ്. അടുത്ത കളി ജയിച്ചു ക്വാർട്ടറിൽ പ്രവേശിക്കുവാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്,” ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.

ഹൗറാ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30 ആണ് കളി.