ഐവറി കോസ്റ്റിന്റെ പരിശീലകനായി ഇബ്രാഹീം കമാര നിയമിക്കപ്പെട്ടു. ആറു വർഷങ്ങൾക്ക് ശേഷമാണ് ഒരു ഐവറി കോസ്റ്റുകാരൻ തന്നെ രാജ്യത്തിന്റെ പരിശീലകനാവുന്നത്. അവസാന ഏഴു മാസമായി ഐവറി കോസ്റ്റിന്റെ താൽക്കാലിക കോച്ചായി നിൽക്കുക ആയിരുന്നു കമാര. ലോകകപ്പ് യോഗ്യത ലഭിക്കാത്തത് കൊണ്ട് ഏഴു മാസം മുമ്പാണ് മാർക്ക് വിൽമോട്സിനെ ഐവറി കോസ്റ്റ് പുറത്താക്കിയത്.
2015ൽ ഹെർവെ റെനാർഡ് പരിശീലകനായിരുന്നപ്പോൾ ഐവറി കോസ്റ്റിന്റെ സഹ പരിശീലകനുമായിരുന്നു കമാർ. 2 വർഷത്തേക്കാണ് കമാരയുമായുള്ള ഐവറി കോസ്റ്റിന്റെ കരാർ. AFCON യോഗ്യത നേടൽ ആകും കമാരയുടെ ആദ്യ ദൗത്യം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial