ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ല, “ഇത് തന്റെ തീരുമാനമല്ല, ക്ലബിന്റെ തീരുമാനം”

Photo : ISL
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി കണക്കാക്കപ്പെടുന്ന ഇയാൻ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞു. നേരത്തെ തന്നെ ഹ്യൂം ബ്ലാസ്റ്റേഴ്സ് വിടുന്ന വാർത്തകൾ പുറത്ത് വന്നിരുന്നു എങ്കിലും ഇന്ന് ഹ്യൂം തന്നെ അത് പറഞ്ഞതോടെ ആരാധകർ നിരാശയിലായി. ഇൻസ്റ്റാഗ്രാം വഴി ആണ് താൻ ക്ലബിനൊപ്പം ഉണ്ടാകില്ല എന്ന് ഹ്യൂം അറിയിച്ചത്. തന്റെ തീരുമനമല്ല ഇതെന്നും ഹ്യൂം പറഞ്ഞു.

“പരിക്കിൽ നിന്ന് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഞാൻ. പരിക്ക് ഭേദമായാൽ ടീമിനൊപ്പം ചേരണമെന്നും പിഴവുകൾ എല്ലാം ശരിയാക്കണമെന്നും ആണ് കരുതിയത്. ക്ലബും അങ്ങനെയാണ് കരുതുന്നത് എന്നായിരുന്നു താൻ വിചാരിച്ചത്. എന്നാൽ ക്ലബിന്റെ പ്ലാൻ വേറെ ആണെന്ന് ഇപ്പോൾ അറിയുന്നു. ഫുട്ബോൾ പലപ്പോഴും ഭങ്കര ക്രൂരമായ കാര്യമാണെന്നും ഇതും മറികടക്കാൻ പറ്റുമെന്നാണ് വിശ്വാസം” ഹ്യൂം പറഞ്ഞു.

ക്ലബിന്റെ ആരാധകർക്കും ടീമിന്റെ മെഡിക്കൽ സ്റ്റാഫുകൾക്കും ഇയാൻ ഹ്യൂം നന്ദി രേഖപ്പെടുത്തി. ക്ലബ് എന്നും തന്റെ ജീവിതത്തിന്റെ വലിയ ഭാഗമായിരിക്കും എന്നും ഹ്യൂം പറഞ്ഞു.

കഴിഞ്ഞ വർഷം കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയ ഹ്യൂം പക്ഷെ പരിക്ക് കാരണം നിരവധി മത്സരങ്ങൾ പുറത്തിരിക്കേണ്ടി വന്നിരുന്നു. സീസൺ അവസാനവും ഒപ്പം സൂപ്പർ കപ്പും ഇയാൻ ഹ്യൂമിന് നഷ്ടപ്പെട്ടിരുന്നു. ഇപ്പോഴും ആ പരിക്കിൽ നിന്ന് ഹ്യൂം തിരിച്ചുവരുന്നെ ഉള്ളൂ.‌രണ്ട് സീസണുകളിലായി കേരളത്തിനായി 10 ഗോളുകൾ ഇയാൻ ഹ്യൂം നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement