ജംഷദ്പൂരിൽ നിന്ന് വില്യം രാജസ്ഥാൻ യുണൈറ്റഡിലേക്ക്

അറ്റാക്കിംഗ് താരം വില്യം ലാൽനുൻഫെലയെ രാജസ്ഥാൻ യുണൈറ്റഡ് സ്വന്തമാക്കി. 2024വരെയുള്ള കരാർറ്റിൽ ആണ് താരം രാജസ്ഥാനിൽ ചേർന്നത്. അവസാന രണ്ടു വർഷമായി ജംഷദ്പൂരിനൊപ്പം ഉണ്ടായിരുന്നു എങ്കിലും അധികം അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല.

ഐസാൾ എഫ് സിയിൽ നിന്നായിരുന്നു വില്യം ജംഷദ്പൂരിൽ എത്തിയത്. 28കാരനായ വില്യം 2015ൽ ആണ് ഐസാളിൽ അരങ്ങേറ്റം നടത്തിയത്. ഐസാൾ ഐലീഗ് നേടിയ സീസണിൽ ടീമിലെ പ്രധാനി ആയിരുന്നു.

ഐസാളിനൊപ്പം എ എഫ് സി കപ്പിലും എഫ് സി ചാമ്പ്യൻസ് ലീഗിലും വില്യം കളിച്ചിട്ടുണ്ട്. മുമ്പ് മോഹൻ ബഗാനിലും താരം കളിച്ചിട്ടുണ്ട്.