വിനിൽ പൂജാരി ചർച്ചിലിന് ഒപ്പം തുടരും

Newsroom

ചർച്ചിൽ ബ്രദേശ്ഴ്സിന്റെ മധ്യനിര താരമായ വിനിൽ പൂജാരി ക്ലബുമായി പുതിയ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ മെയ് മാസത്തോടെ വിനിലിന്റെ ചർച്ചിലുമായുള്ള കരാർ അവസാനിച്ചിരുന്നു. ഇപ്പോൾ പുതുതായി രണ്ട് വർഷത്തേക്കുള്ള കരാറാണ് വിനിൽ ഒപ്പുവെച്ചത്. 23കാരനായ താരം അവസാന രണ്ടു വർഷമായി ചർച്ചിൽ ബ്രദേഴ്സിനൊപ്പം ഉണ്ട്. രണ്ട് സീസണിലായി ഐ ലീഗിൽ 16 മത്സരങ്ങൾ ചർച്ചിലിനായി വിനിൽ കളിച്ചിരുന്നു.

കർണാടക സ്വദേശിയായ വിനിൽ പൂജാരി ഓസോൺ ക്ലബിലൂടെ ആണ് സീനിയർ കരിയർ തുടങ്ങിയത്. ഓസോണിന് വേണ്ടി മുമ്പ് സെക്കൻഡ് ഡിവിഷൻ ഐലീഗിൽ വിനിൽ കളിച്ചിട്ടുണ്ട്.