അണ്ടർ 18 ഐലീഗിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ഫൈനൽ റൗണ്ട് കാണാതെ പുറത്തായി. ഇന്ന് പ്ലേ ഓഫ് റൗണ്ടിലെ അവസാന മത്സരങ്ങൾ തുടങ്ങുന്നത് വരെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ ഇന്ന് ഒരു മത്സരങ്ങൾ കുറവ് കളിച്ചിരുന്ന ഷില്ലോങ്ങ് ലജോങ്ങും, ഐസാളും തങ്ങളുടെ മത്സരങ്ങൾ വിജയിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താവുകയായിരുന്നു. ഷില്ലോങ്ങ് ലജോങ്ങ് ഇന്ന് എതിരില്ലാത്ത നാലു ഗോളുകൾക്ക് രാമൻ വിജയൻ സ്കൂളിനെയും, ഐസ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജംഷദ്പൂരിനെയും തോൽപ്പിച്ചു.
ഇരു ടീമുകൾക്കും ഇതോടെ എട്ടു പോയന്റ് ആയി. ഇരുവരും ഫൈനൽ റൗണ്ടിലേക്ക് യോഗ്യതയും നേടി. 6 പോയന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് മൂന്നാമതുമായി. മികച്ച ഒരു മൂന്നാം സ്ഥാനക്കാർക്ക് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത ലഭിക്കുമായിരുന്നു. എന്നാൽ ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനക്കാരായ റിയൽ കാശ്മീരിന് 7 പോയന്റ് ഉള്ളതിനാൽ ആ യോഗ്യത റിയൽ കാശ്മീർ സ്വന്തമാക്കി. എം എസ് പി മലപ്പുറം മാത്രമാണ് അണ്ടർ 18 ഐലീഗ് ഫൈനൽ റൗണ്ടിനുള്ള കേരള ടീം. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു അണ്ടർ 18 ഐലീഗ് റണ്ണേഴ്സ് അപ്പ്.