ട്രാവുവിന് ട്രാൻസ്ഫർ വിലക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐലീഗ് ക്ലബായ ട്രാവുവിന് ട്രാൻസ്ഫർ വിലക്ക്. രണ്ട് സീസണുകളിലേക്കാണ് വിലക്ക്. അവരുടെ വിദേശ താരമായ അബെദ്നഗോ ടെട്ടേയുടെ വേതനം നൽകാത്തതുമായി ബന്ധപ്പെട്ടാണ് ഫിഫ ട്രാവുവിനെ വിലക്കിയിരിക്കുന്നത്. ഈ ട്രാൻസ്ഫർ വിൻഡൊ മുതൽ ട്രാൻസ്ഫർ വിലക്ക് നടപ്പിലാക്കാൻ ഫിഫ എ ഐ എഫ് എഫിനോട് നിർദേശിച്ചു. താരത്തിന് നഷ്ടപരിഹാരം നൽകാനും ഫിഫ നിർദ്ദേശിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നൽകുകയാണെങ്കിൽ ഈ വിലക്ക് ഫിഫ മാറ്റാൻ സാധ്യതയുണ്ട്.