ഐ ലീഗിന്റെ കിരീട പോരാട്ടം ഒരിക്കൽ കൂടെ അവസാന ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. രണ്ട് ടീമുകൾ ഇപ്പോഴും കിരീട പ്രതീക്ഷയിൽ. ചെന്നൈ സിറ്റിയും ഈസ്റ്റ് ബംഗാളും. ഇരുവർക്കും ഇടയിലുള്ള പോയിന്റ് വ്യത്യാസം വെറും ഒരു പോയിന്റ്. ഒന്നാമതുള്ള ചെന്നൈ സിറ്റിക്ക് 40 പോയന്റാണ് ഉള്ളത്. രണ്ടാമതുള്ള ഈസ്റ്റ് ബംഗാളിന് 39 പോയന്റും.
ഇന്ന് അവസാന മത്സരത്തിൽ കോയമ്പത്തൂരുൽ വെച്ച് മിനേർവ പഞ്ചാബിനെ ചെന്നൈ സിറ്റി നേരിടും. കോഴിക്കോട് വെച്ച് ഈസ്റ്റ് ബംഗാൾ ഗോകുലം കേരള എഫ് സിയെയും നേരിടും. ഇന്ന് വിജയിക്കുകയാണെങ്കിൽ മാത്രമെ ഈസ്റ്റ് ബംഗാളിന് കിരീടത്തിൽ എന്തെങ്കിലും സാധ്യതകൾ ഉള്ളൂ. ഈസ്റ്റ് ബംഗാൾ വിജയിച്ചാൽ മാത്രം പോര ഒപ്പം ചെന്നൈ വിജയിക്കാതിരിക്കുകയും വേണം.
ഈസ്റ്റ് ബംഗാളിന്റെ പരാജയവും വിജയവും ചെന്നൈ സിറ്റിയെ മിനേർവയോട് തോറ്റാൽ വരെ ചാമ്പ്യന്മാർ ആക്കും.ചെന്നൈ സിറ്റി പരാജയപ്പെടുകയും ഈസ്റ്റ് ബംഗാൾ സമനില ആവുകയും ചെയ്താൽ ഇരു ടീമുകൾക്കും 40 പോയന്റ് ആൺ ആവുക. അങ്ങനെ വന്നാൽ ഹെഡ് ടു ഹെഡിന്റെ മികവിൽ ചെന്നൈ സിറ്റി ചാമ്പ്യന്മാരാകും.
ഇന്ന് രണ്ട് മത്സരങ്ങളും ഒരേ സമയത്താകും കിക്കോഫ്. വൈകിട്ട് 5ന് നടക്കുന്ന മത്സരങ്ങൾ തത്സമയം സ്റ്റാർ സ്പോർട്സിൽ ടെലിക്കാസ്റ്റും ചെയ്യുന്നുണ്ട്. ഗോകുലത്തെ നേരിടുന്ന ഈസ്റ്റ് ബംഗാൾ നിരയിൽ വിലക്ക് കാരണം ജോബി ജസ്റ്റിൻ ഇല്ലാ എന്നതു അവർക്ക് വലിയ തിരിച്ചടിയാകും. മറുവശത്ത് മിനേർവയെ നേരിടുന്ന ചെന്നൈ സിറ്റിയിൽ അവരുടെ സൂപ്പർ താരം നെസ്റ്ററുമില്ല.