ടിക്കറ്റ് വിൽപ്പനയുടെ മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിൽ നൽകാൻ ഗോകുലം

- Advertisement -

കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം കേരള മറ്റൊരു മാതൃകപാരമായ കാര്യം കൂടി ചെയ്യുന്നു. ഐ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയിലൂടെ കിട്ടുന്ന മുഴുവൻ തുകയും കേരള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ഗോകുലം തീരുമാനിച്ചിരിക്കുന്നത്. 27ആം തീയതി മോഹൻ ബഗാനെതിരെ ആണ് ഗോകുലത്തിന്റെ ലീഗിലെ ആദ്യ മത്സരം.

പ്രളയത്തിൽ ബാധിക്കപ്പെട്ട കേരളത്തിന് തങ്ങളാൽ ആവുന്നത് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗോകുലം ഇത്തരമൊരു കാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുതൽ ഗോകുലത്തിന്റെ ടിക്കറ്റുകൾ എത്തിയിരുന്നു. പേ ടിയം വഴി ഓൺലൈൻ ആയും ഗോകുലത്തിന്റെ സംസ്ഥാനത്ത് ഉടനീളമുള്ള ഓഫീസുകൾ വഴിയും ടിക്കറ്റുകൾ വാങ്ങാം.

Advertisement