റഫറിക്ക് ബഗാനെയും ഈസ്റ്റ് ബംഗാളിനെയും പേടി; റഫറിയെ വിമർശിച്ച് ചെന്നൈ കോച്ച്

- Advertisement -

ഇന്നലെ നടന്ന മോഹൻ ബഗാൻ ചെന്നൈ സിറ്റി ഐ ലീഗ് മത്സരം നിയന്ത്രിച്ച റഫറി ആകാശ് ജാക്സണെതിരെ രൂക്ഷ വിമർശനവുമായി ചെന്നൈ സിറ്റി കോച്ച് സൗന്ദരരാജൻ. ഇന്നലെ ഒരു പെനാൾട്ടിയും അബദ്ധത്തിലൂടെ ഒരു ചുവപ്പു കാർഡും കാണിച്ച് റഫറി വിവാദ നായകനായിരു‌ന്നു.

ഇതൊക്കെ റഫറി മനപ്പൂർവ്വം ചെയ്യുന്നതാണ് എന്നായിരുന്നു ചെന്നൈ സിറ്റി കോച്ചിന്റെ വിമർശനം. റഫറിമാർക്ക് മോഹൻ ബഗാൻ അല്ലേൽ ഈസ്റ്റ് ബംഗാൾ പോലുള്ള ക്ലബുകളെ ഭയമാണെന്നും അതാണ് ഇങ്ങനെ തീരുമാനങ്ങൾ എടുക്കുന്നത് എന്നും സൗന്ദരരാജൻ പറഞ്ഞു.

ചെനൈ സിറ്റി ഇപ്പോൾ റിലഗേഷൻ ഭീഷണിയിൽ നിൽക്കുന്നത് റഫറിമാരുടെ പിഴവ് കൊണ്ടാണെന്നും ഇന്നലെ റെഡ് കാർഡ് കണ്ടില്ലായിരുന്നു എങ്കില കളിയുടെ ഫലം വേറെ ആകുമായിരുന്നെന്നും സൗന്ദരരാജൻ പറഞ്ഞു. ഇന്നലത്തെ റഫറിയെ ഐ ലീഗ് സസ്പെൻഡ് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ചെന്നൈ കോച്ച് കൂട്ടിചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement