ഈ സീസണിലേക്കുള്ള ഐലീഗ് സെക്കന്റ് ഡിവിഷനിൽ കളിക്കാൻ കേരളത്തിൽ നിന്നും അപേക്ഷിച്ച മൂന്നു ടീമുകൾക്കും തിരിച്ചടി. നിലവിൽ ഡയറക്റ്റ് എൻട്രി ഉള്ള കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം മാത്രമായിരിക്കും ഐലീഗ് സെക്കന്റ് ഡിവിഷനിൽ കേരളത്തിൽ നിന്നും കളിക്കാൻ ഉണ്ടാവുക. ISL റിസർവ് ടീം ആയതിനാൽ പ്രാഥമിക റൗണ്ടിൽ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് കളിക്കാൻ കഴിയൂ.
എഫ്‌സി കേരള, സാറ്റ് തിരൂർ, ക്വാർട്‌സ് എന്നീ ടീമുകൾ ആയിരുന്നു കേരളത്തിൽ നിന്നും അപേക്ഷിച്ചിരുന്നത്. ഇതിൽ രണ്ടു ടീമുകൾ എങ്കിലും യോഗ്യത നേടും എന്ന നിലയിൽ ആയിരുന്നു കാര്യങ്ങൾ മുന്നോട്ട് പോയിരുന്നത്. സെക്കന്റ് ഡിവിഷനിലേക്ക് യോഗ്യത ലഭിക്കും എന്നു മുന്നിൽ കണ്ടു പുതിയ സീസണിലേക്കുള്ള കളിക്കാരെ വരെ എത്തിക്കാൻ ഈ മൂന്നു ടീമുകൾക്കും കഴിഞ്ഞിരുന്നു. എന്നാൽ ഇവരുടെ അപേക്ഷ ഇന്നലെ ചേർന്ന AIFF കമ്മറ്റി തള്ളിയതോടെ വലിയ തിരിച്ചടിയാണ് കേരള ടീമുകൾക്കുണ്ടായത്. അതേ സമയം കർണാടകയിൽ നിന്നും വെസ്റ്റ് ബംഗാളിൽ നിന്നും രണ്ടു ടീമുകൾ വീതം യോഗ്യത നേടിയിട്ടുണ്ട്.
യോഗ്യത നേടിയ ടീമുകൾ
ഓസോണ് എഫ്‌സി – കർണാടക
സൗത്ത് യുണൈറ്റഡ് – കർണാടക
ഫത്തേഹ് ഹൈദരാബാദ് – തെലങ്കാന
ന്യു ബരക്പൂർ റൈൻബോ – വെസ്റ്റ് ബംഗാൾ
മുഹമ്മദൻ സ്പോർട്ടിങ് – വെസ്റ്റ് ബംഗാൾ
ചിങ്ക വെങ് – മിസോറാം
ലോൻസ്റ്റാർ കശ്മീർ – ജമ്മു കശ്മീർ
ഹിന്ദുസ്ഥാൻ എഫ്‌സി – ഡൽഹി
എആർഎ എഫ്‌സി – ഗുജറാത്ത്