സെക്കൻഡ് ഡിവിഷൻ ഐലീഗിലും 5 സബ്സ്റ്റിട്യൂഷൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത മാസം നടക്കുന്ന സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ 5 സബ്സ്റ്റിട്യൂഷൻ നിയമം നടപ്പിലാക്കും. കൊറോണ കാരണം താരങ്ങളുടെ ഫിറ്റ്നെസ് പ്രശ്നമാണ് എന്നത് കണക്കിലെടുത്ത് ആണ് അഞ്ച് സബ്സ്റ്റിട്യൂഷൻ നിയമം കൊണ്ടു വരാൻ എ ഐ എഫ് എഫും തീരുമാനിച്ചിരിക്കുന്നത്. യൂറോപ്പിൽ അടക്കം ഫുട്ബോൾ ലോകത്ത് ആകെ കൊറൊണ വന്നത് മുതൽ ഒരു മത്സരത്തിലെ സബ്സ്റ്റിട്യൂഷൻ അഞ്ചാക്കി ഉയർത്തിയിരുന്നു.

സെക്കൻഡ് ഡിവിഷനിൽ ഒരു ടീമിൽ 10 പേരെ ബെഞ്ചിൽ ഇരുത്താൻ പറ്റും. മൂന്ന് തവണ മാത്രമേ സബ്ബ് ഇറക്കാൻ അവസരം നൽകുകയുള്ളൂ. ഈ സമയം കൊണ്ട് അഞ്ച് സബ്സ്റ്റിട്യൂഷൻ പൂർത്തിയാക്കേണ്ടതുണ്ട്. ഇത് കൂടാതെ വെള്ളം കുടിക്കാൻ വേണ്ടി രണ്ട് തവണം മത്സരത്തിനിടയിൽ ഡ്രിങ്ക്സ് ബ്രേക്കും നൽകും. ഒക്ടോബറിൽ രണ്ടാം വാരം കൊൽക്കത്തയിൽ വെച്ചാണ് സെക്കൻഡ് ഡിവിഷൻ മത്സരങ്ങൾ നടക്കുന്നത്. ഈ പുതിയ നിയമങ്ങൾ വരും സീസണിൽ ഐ ലീഗിലും ഐ എസ് എല്ലിലും കാണാനും സാധ്യത ഉണ്ട്.