സെക്കൻഡ് ഡിവിഷനിൽ കളിക്കാൻ അപേക്ഷ ഒക്ടോബർ 20വരെ നൽകാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ കളിക്കാൻ വേണ്ടി വീണ്ടും ക്ലബുകൾക്ക് അപേക്ഷ നൽകാം. കഴിഞ്ഞ ദിവസമാണ് വീണ്ടും ക്ലബുകൾക്ക് അപേക്ഷ നൽകാനുള്ള അവസരം ഒരുക്കുന്നതായി എ ഐ എഫ് എഫ് അറിയിച്ചത്. ഒക്ടോബർ 20വരെ ആകും അപേക്ഷ സമർപ്പിക്കേണ്ട തീയതി. ഒരൊ സംസ്ഥാന ഫുട്ബോൾ അസോസിയേഷനും രണ്ട് വീതം ക്ലബുകളുടെ അപേക്ഷ സമർപ്പിക്കാം.

അവസാനം കഴിഞ്ഞ സംസ്ഥാന ഫുട്ബോൾ ലീഗിൽ കളിക്കുകയും ലീഗ് ടേബിളിന്റെ ആദ്യ പകുതിയിൽ ഇടം നേടുകയും ചെയ്ത ക്ലബുകൾക്ക് മാത്രമെ അപേക്ഷ നൽകാൻ അർഹത ഉണ്ടാവുകയുള്ളൂ എന്ന് എ ഐ എഫ് എഫ് അറിയിച്ചു.