രഞ്ജിത്ത് ബജാജ് മിനേർവ പഞ്ചാബിന്റെ തലപ്പത്ത് ഇനി ഇല്ല

- Advertisement -

മുൻ ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ് എഫ് സിയുടെ തലപ്പത്ത് നിന്ന് രഞ്ജിത്ത് ബജാജ് സ്ഥാനം ഒഴിഞ്ഞു. ക്ലബിന്റെ ഡയറക്ടർ സ്ഥാനത്തു നിന്ന് രഞ്ജിത്ത് ബജാജും ഭാര്യ ഹെന്ന സിങും രാജിവെച്ചു. ക്ലബിന്റെ പുതിയ ഉടമകളായ‌ റൗണ്ട് ഗ്ലാസിന്റെ ഭാരവാഹികളായിരിക്കും ഇനി ക്ലബിനെ നയിക്കുക. കഴിഞ്ഞ വർഷം തന്നെ രഞ്ജിത്ത് ബജാജിന്റെയിം ഭാര്യയുടെയും ഉടമസ്ഥതയിലുള്ള ക്ലബിന്റെ പകുതിയ ഷെയർ റൗണ്ട് ഗ്ലാസ് എന്ന പഞ്ചാബ് കമ്പനി വാങ്ങിയുരുന്നു.

തുടർന്ന് ക്ലബ് മിനേർവ പഞ്ചാബ് എന്നതു മാറ്റി പഞ്ചാബ് എഫ് വി എന്ന് പേരും മാറ്റിയിരുന്നു. ഇപ്പോൾ ക്ലബിന്റെ മുഴുവൻ ഓഹരിയും റൗണ്ട് ഗ്ലാസ് വാങ്ങിയിരിക്കുകയാണ്. ഇതോടെ രഞ്ജിത് ബജാജ് ക്ലബിന്റെ ചുമതലകളിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞു. അവസാന കുറെ വർഷങ്ങൾ ആയി ഇന്ത്യൻ ഫുട്ബോളിലെ പ്രധാന മുഖനായിരുന്നു രഞ്ജിത്ത് ബജാജ്.

Advertisement