ഐ ലീഗ് ക്ലബായ മിനേർവ പഞ്ചാബ് എഫ് സി താൻ വിറ്റത് നല്ല തീരുമാനം ആണ് എന്ന് രഞ്ജിത്ത് ബജാജ്. ഐ ലീഗിൽ കളിക്കുന്നത് വെറുതെ ആണ് എന്ന് തനിക്ക് എ ഐ എഫ് എഫുമായുള്ള അവസാന വർഷങ്ങളിലെ ചർച്ചകളിൽ മനസ്സിലായിരുന്നു. ഐ ലീഗിന് മൂന്ന് വർഷങ്ങളിലേക്ക് പ്രൊമോഷൻ ഇല്ല എന്ന് അവർ പറഞ്ഞു. എന്നാൽ റിലഗേഷൻ ഉണ്ട്. രഞ്ജിത്ത് പറയുന്നു.
ഏഷ്യൻ ടൂർണമെന്റുകളിലേക്ക് യോഗ്യത ഇല്ല. ഇപ്പോൾ മോഹം ബഗാനും ഈസ്റ്റ് ബംഗാളും ഐ ലീഗ് വിടും എന്നുമായി. ഇതോടെ ഐ ലീഗിന് ടെലിക്കാസ്റ്റ് വരെ ഉണ്ടാകില്ല. ഇതൊക്കെ കൊണ്ട് ഉണ്ടാകുന്നത് ധന നഷ്ടം മാത്രമായിരിക്കും എന്ന് രഞ്ജിത്ത് ബജാജ് പറഞ്ഞു. ഡെമ്പോ ക്ലബ് മുമ്പ് ചെയ്തത് പോലെ ഐലീഗ് വേണ്ടെന്ന് വെച്ചാൽ മികച്ച ഒരു അക്കാദമി ഒരുക്കാൻ ആവും എന്ന് താനും മനസ്സിലാക്കി. അതാണ് ക്ലബ് വിറ്റ് ഐലീഗ് വിട്ടത് എന്ന് രഞ്ജിത്ത് ബജാജ് പറഞ്ഞു.