പഞ്ചാബ് എഫ് സിക്ക് തുടർച്ചയായ നാലാം വിജയം

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി ട്രാവുവിനെ തോൽപ്പിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഞ്ചാബ് എഫ് സിയുടെ വിജയം. ആദ്യ പകുതിയിലാണ് കളിയിലെ എക ഗോൾ പിറന്നത്. ആദ്യ പകുതിയിൽ മത്സരത്തിന്റെ 35ആം മിനുട്ടിൽ ഗുത്റെ ആണ് പഞ്ചാബിന് ലീഡ് നൽകിയത്‌. പഞ്ചാബ് എഫ് സിയുടെ തുടർച്ചയായ നാലാം വിജയമാണിത്. 23 പോയിന്റുമായി പഞ്ചാബ് ലീഗിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്‌.