ഘാന സ്ട്രൈക്കർ ഫിലിപ്പ് അഡ്ജയെ മൊഹമ്മദൻസ് സൈൻ ചെയ്തു. മുമ്പ് 2018-19 സീസണിൽ മൊഹമ്മദൻസിനായി കളിച്ചിട്ടുള്ള താരമാണ് അഡ്ജ. 22കാരനായ താരത്തെ ആദ്യമായി ഇന്ത്യയിൽ എത്തിച്ചതും മൊഹമ്മദൻസ് ആയിരുന്നു. കഴിഞ്ഞ മാസം നടന്ന സെക്കൻഡ് ഡിവിഷൻ ഐലീഗിൽ ബവാനിപൂർ എഫ് സിക്ക് വേണ്ടി ആയിരുന്നു അഡ്ജ കളിച്ചിരുന്നത്. സെക്കൻഡ് ഡിവിഷനിൽ നടത്തിയ പ്രകടനങ്ങളാണ് താരത്തെ മൊഹമ്മദൻസ് സൈൻ ചെയ്യാനുള്ള കാരണം. കഴിഞ്ഞ ഐ ലീഗ് സീസണിൽ നെരോകയ്ക്ക് വേണ്ടി ആയിരുന്നു അഡ്ജ കളിച്ചിരുന്നത്. നെരോകയ്ക്ക് വേണ്ടി ഒമ്പത് മത്സരങ്ങൾ കളിച്ചിരുന്ന താരം ഒമ്പത് ഗോളുകൾ അടിച്ചിരുന്നു.