സബ് ജൂനിയർ ലീഗ്, പറപ്പൂരിന് സമനില, ഫാക്ട് അക്കാദമിക്ക് തോൽവി

Newsroom

സബ് ജൂനിയർ ലീഗിൽ ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ കേരള ക്ലബുകൾക്ക് തോൽവി. പ്ലേ ഓഫ് ജയിച്ച് എത്തിയ പറപ്പൂരും ഫാക്ടും ഇന്ന് വ്യത്യസ്ത ഗ്രൂപ്പുകളിലാണ് ഇറങ്ങിയത്. ഗ്രൂപ്പ് എയിൽ ഇറങ്ങിയ ഫാക്ട് അക്കാദമി ഇന്ന് സതേൺ സമിറ്റിയോടാണ് പരാജയം ഏറ്റുവാങ്ങിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫാക്ടിന്റെ തോൽവി.

ഗ്രൂപ്പ് ബിയിൽ പറപ്പൂർ എഫ് സിയും ജമ്മു കാശ്മീർ അക്കാദമിയും തമ്മിലായിരുന്നു പോരാട്ടം. ആ മത്സരം ഗോൾ രഹിത സമനിലയിൽ ആണ് അവസാനിച്ചത്. അടുത്ത മത്സരത്തിൽ മെയ് 15ന് പറപ്പൂർ ബെംഗളൂരു എഫ് സിയെയും, ഫാക്ട് ചെന്നൈയിനേയും നേരിടും.